എന്റെ
ഭാര്യയ്ക്കാണെങ്കിൽ
വെണ്ടയ്ക്ക
വേണ്ടേ വേണ്ട!
എനിക്കാണെങ്കിൽ
വേണ്ട,
വെണ്ടയ്ക്കയില്ലാസാമ്പാർ.
വെണ്ടയ്ക്ക
കണ്ടാൽത്തന്നെ
അവൾക്കോക്കാനം
വരും
കഴിച്ചുവെങ്കിൽപ്പിന്നെ
കാര്യമേ പറയേണ്ട!
വെണ്ടയ്ക്കയിടാതുള്ള സാമ്പാറാ സാമ്പാറെന്ന്
തൊണ്ടകീറിക്കൊണ്ടവൾ പറയാറുണ്ടെപ്പോഴും.
വിശുദ്ധവെണ്ടയ്ക്കയെ മുറിച്ചു കറിവെക്കു-
ന്നതു
പാപമെന്നവൾക്കായില്ല തെളിയിക്കാൻ
സാമ്പാറിൻ
വിശുദ്ധിയെ വെണ്ടയ്ക്ക
തകർത്തിടും
എന്നു
വാദിച്ചെങ്കിലുമായില്ല
ജയിക്കുവാൻ
അതിനാൽ
വീട്ടിൽ നമ്മൾ
സാമ്പാറുവെക്കുന്നേരം
വെണ്ടയ്ക്ക
വേറെത്തന്നെ
വേവിച്ചു
വെക്കാറാണ്.
വെണ്ടയ്ക്ക
കലരാത്ത സാമ്പാറവൾ കൂട്ടട്ടേ,
വെണ്ടയ്ക്ക
വഴുക്കുന്ന സാമ്പാറു ഞാനും
കൂട്ടാം.
5 comments:
ഇത് പോലൊരു ധര്മ സങ്കടം
എനിക്കും ഉണ്ട്
വെണ്ടയ്ക്കയും സാമ്പാറും
എന്നാലും
ബീഫോളം വരുമോ വേണ്ടെന്നു വെയ്ക്കാവുന്ന വെണ്ടെയ്ക്ക
ലേഡീസ് ഫിംഗര്‍
ലേഡി=സ്ത്രീ
സ്ത്രീ=ദേവി
ആരാണ്ട്‍ാ ഞങ്ങടെ ദേവ്യെ വെട്ടി കറി വയ്ക്കണത്????????????
ധർമ്മസങ്കടം തന്നെ.
:)
Post a Comment