ഉത്തരങ്ങളെല്ലാം
എണ്ണം
പറഞ്ഞത്
അവയെ
തിരക്കിയുള്ള യാത്രകൾക്കിടെ
കൊണ്ട
അടികൾ ബാക്കിവെച്ച
ഉരുണ്ടുകൂടലുകൾ
തറച്ച
മുള്ളുകൾ കോറിയിട്ട
മുറിവുകൾ
തുറിച്ച
കണ്ണുകൾ ഓർമ്മിപ്പിക്കുന്ന
നീർച്ചാലുകൾ
കേട്ട
നിലവിളികളുടെ
നേർത്തുപോയ
ഞരക്കങ്ങൾ
കാണേണ്ടിവന്ന
കലാപങ്ങളിലെ
അലമുറകൾ...
എല്ലാം
തെളിഞ്ഞുകാണാം
ഓരോ
വാക്കിലും.
പക്ഷെ
ആ
ഉത്തരങ്ങൾക്കുള്ള ചോദ്യം
ഞാൻ
ചോദിച്ചിട്ടില്ല!
അതിനാൽ
എനിക്കവകാശപ്പെട്ട
പൂജ്യത്തെ
പലവട്ടം
തലയിൽ
പല
തലത്തിൽ
പേനകൊണ്ട്
ചൊറിഞ്ഞ് ചൊറിഞ്ഞ്
ഒരു
ഗോളമാക്കി
ഒടുക്കം
അതിന്റെ
ഭാരം താങ്ങാനാകാതെ
തോറ്റു
തുന്നം പാടി
അതിനെ
അടർത്തിയെടുത്ത്
നിന്റെ
ഉത്തരക്കടലാസ്സിൽ
ഇറക്കിവെക്കുന്നു.
തോറ്റുപോയ
കുട്ടീ.....
ഒരിക്കലും
ഓർമ്മിപ്പിക്കരുതേ
നിന്നെ
പുറത്താക്കിയ
ആ
ചോദ്യത്തെ.
No comments:
Post a Comment