Wednesday, December 24, 2008
Wednesday, December 10, 2008
അറിയിപ്പ്
ഉച്ചത്തില്‍ മുഴങ്ങുന്നു സൈറണ്‍.
ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങള്‍,
ഓടിയും നടന്നും
കൈകള്‍ ഉയര്‍ത്തിയും താഴ്ത്തിയും
വ്യായാമം ചെയ്തിരുന്ന
അമ്മാവന്മാര്‍,അമ്മായിമാര്‍,
കൈവണ്ടിയുന്തിയിരുന്ന അമ്മൂമ്മ,
തിരക്കിട്ടു പോകുകയായിരുന്ന
കോട്ടിട്ട കുറേയാളുകള്‍,
മഞ്ഞത്തുടകളുള്ള പെണ്‍കുട്ടികള്‍......
മൈതാനത്ത് കൂവിവിളിച്ചിരുന്ന കുട്ടികള്‍,
പട്ടികളോട് കൊഞ്ചിയിരുന്ന സുന്ദരിമാര്‍,
അരി പൊടിച്ചിരുന്ന മില്ല്,
കരിങ്കല്ല് പൊടിച്ചിരുന്ന യന്ത്രം,
വഴിയരികില്‍ താളമിട്ട്
കുനിഞ്ഞും നിവര്‍ന്നും മന്ത്രങ്ങളുരുവിട്ടിരുന്ന
ബുദ്ധസന്യാസി,
ഒച്ചയുണ്ടാക്കി നടന്നിരുന്ന മന്ദബുദ്ധികള്‍.....
എല്ലാവരും
നിന്നനില്‍പ്പില്‍
മിണ്ടാതെ
അനങ്ങാതെ.
ഉച്ചഭാഷിണിയില്‍ നിന്നും
ഇടമുറിയാതെ
അറിയാത്ത കൊറിയനില്‍
അറിയിപ്പുകള്‍.
ഒരടിമുന്നോട്ടു വെച്ചാല്‍
അടി കൊള്ളുമെന്നോ
വെടിവെക്കുമെന്നോ
ഇടി വീഴുമെന്നോ
ഭൂമി പിളരുമെന്നോ.....
എന്തായാലും
നമ്മള്‍ രണ്ടു പേര്‍,
മലയാളത്തില്‍
ചിലതമാശകള്‍ പറഞ്ഞു.
അപകടമുണ്ടെന്നറിഞ്ഞിട്ടും
പുഞ്ചിരിയോടെയും
നെഞ്ചെടുപ്പോടെയും നടന്നു നീങ്ങുന്ന
രണ്ട് വീരപുരുഷന്മാരെ കണ്ടുവോ എന്നാണ്
അറ്റന്‍ഷനില്‍ നില്‍ക്കുന്ന പോലീസുകാര്‍
പരസ്പരം പറയുന്നതെന്നതായിരുന്നു
അവയിലൊന്ന്.

Monday, November 24, 2008
Friday, August 8, 2008
പോസ്റ്റര്‍
പോസ്റ്ററൊട്ടിക്കാന്‍ മടിച്ചു നിന്നപ്പോള്‍
കണ്ടക്കയ്യിലെ കവുങ്ങിന്‍തോപ്പുകള്‍ കണ്ടിട്ടുണ്ടോ
എന്നു ചോദിച്ചു
കുഞ്ഞിരാമേട്ടന്‍.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച സമയം
കണ്ടക്കയ്യിലെ ആളൊഴിഞ്ഞൊരു മൂലക്കെ
കവുങ്ങിന്റെ മണ്ടയില്‍ കയറി
ആടിയാടി മറ്റൊരു കവുങ്ങിലേക്ക് മാറി...
അടിയിലൂടെ നടക്കുന്ന
പെണ്ണുങ്ങളുടെയും പണിക്കാരുടെയും
പോലീസുകാരുടെയും മുകളിലൂടെ
ഒരു കിലോമീറ്ററോളം പറന്ന്
എം.എസ്.പിക്കാര്‍ കാവല്‍ നില്‍ക്കുന്ന
ജന്മിയുടെ വീട്ടുമുറ്റത്തെ
തെങ്ങിലെത്തി
മാളികയുടെ മൂന്നാം നിലയുടെ ചുവരില്‍
‘ജന്മിത്തം തുലയട്ടെ’ എന്ന പോസ്റ്ററൊട്ടിച്ച്
അതു പോലെ തിരിച്ചു വന്ന
ഗോപാലന്റെ* കഥപറഞ്ഞു.
കഥ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം
കടൂരിന്റെ മുക്കിലും മൂലയിലും പതിഞ്ഞു
പോസ്റ്ററുകള്‍.
വൈകുന്നേരം
കവുങ്ങിന്‍തോപ്പില്‍ക്കിടന്ന്
ഓലകള്‍ക്കിടയിലൂടെ
ചുവന്ന ആകാശം നോക്കി
ചിറകുകള്‍ സ്വപ്നം കണ്ടു
കുട്ടികള്‍.
--------------------------------
*പാടിക്കുന്ന് രക്തസാക്ഷികളിലൊരാള്‍

Sunday, July 6, 2008
കാലി
[2008 ജൂലായ് മാസം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്]
‘എന്തിനാ ശ്രീധരാ’ എന്നു കേട്ട്
കാലിപൂട്ടാന്‍വന്ന ശ്രീധരേട്ടന്‍ കലമ്പി,
അതുപാടിയ
നാലു വയസ്സുകാരനായ എന്നെ.
പിന്നെ
പിള്ളരെ തോന്ന്യാസം പറഞ്ഞ് പടിപ്പിച്ചിറ്റല്ലേ എന്ന്
അച്ഛനെ.
എന്തിന്നധീരത എന്നാണ്
കുട്ടി പാടുന്നതെന്ന്
ബാലവേദിയില്‍ വെച്ച്
ബ്രെഹ്തിന്റെ പാട്ട് പാടിത്തന്ന
ദാമോരേട്ടന്‍.
ഇതുകേട്ട്
തല കുമ്പിട്ടു നിന്നു
ശ്രീധരേട്ടന്‍.
ഒരു പുലര്‍ച്ചെ
കാലിപൂട്ടാന്‍ വരുമ്പോള്‍
കണ്ടത്തില്‍ നിന്നൊരു യന്ത്രവും
മറ്റൊരു പുലര്‍ച്ചെ
കയറു പിടിച്ച് മാപ്പളക്കു കൊടുക്കുമ്പോള്‍
കാലികളും
കാലിയായ ആല പൊളിക്കുമ്പോള്‍
താഴെ വീണ കഴുക്കോലുകളും
എന്തിനാ ശ്രീധരാ എന്ന് ചോദിച്ചു.
മറ്റെന്തെങ്കിലുമാവുമെന്ന് കരുതി
തലകുമ്പിട്ടു നിന്നു

Sunday, June 29, 2008
നിങ്ങള്‍ പഠിക്കുവിന്‍,നിങ്ങള്‍ പഠിക്കുവിന്‍, ആദ്യാക്ഷരം മുതല്‍ മേലോട്ട്!
1) പുസ്തകം
“എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നിങ്ങള്‍ പഠിക്കേണം
തയ്യാറാവണമിപ്പോള്‍ത്തന്നെ
ആജ്ഞാ ശക്തിയായ് മാറീടാന്‍.
..............................
നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചുപോയില്ല
നിങ്ങള്‍ പഠിക്കുവിന്‍ നിങ്ങള്‍ പഠിക്കുവിന്‍
ആദ്യാക്ഷരം മുതല്‍ മേലോട്ട്.
..............................
ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുക
ഓരോ ചെറു ചെറു വസ്തുവിലും
വിരല്‍തൊട്ടു തൊട്ടങ്ങു ചോദിക്കൂ
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്
................................
പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ
.................................”
പുസ്തകം എന്ന് കേള്‍ക്കുമ്പോള്‍ ബ്രെഹ്തിനെയാണ് ഓര്‍മ്മ വരിക.കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബാലവേദിയില്‍ വെച്ച് ,ഓര്‍മ്മവെക്കും മുമ്പേതന്നെ ഞാന്‍ പരിചയിച്ചതാണ് ഈ പാട്ട് എന്ന് അമ്മയുടെ സാക്ഷിപത്രം.
പുസ്തകങ്ങള്‍ നശിപ്പിക്കുന്നത് ഒരു വ്യവസ്ഥിതിയെത്തന്നെ നശിപ്പിക്കും എന്നതിന് ഉത്തമോദാഹരണം സോവിയറ്റ് യൂണിയന്‍ തന്നെ.
2) കാര്‍ഷികം
കര്‍ഷക സമരങ്ങളെക്കുറിച്ച് അറിയുന്നത് കമ്യൂണിസം പഠിക്കലല്ല. ജന്മിത്തത്തിന്റെ കാലത്ത് പട്ടിണികിടക്കേണ്ടിവന്നതും,കാര്‍ഷികബില്‍ പാസ്സാക്കിയപ്പോള്‍ കൃഷിഭൂമി കിട്ടിയതും കമ്യൂണിസ്റ്റുകാര്‍ക്കു മാത്രമല്ല. കുട്ട്യപ്പയെക്കുറിച്ചും കുഞ്ഞാക്കമ്മയെക്കുറിച്ചും എനിക്ക് ഇത്രയെങ്കിലും മനസ്സിലാക്കാനായത് അതിനെപ്പറ്റി അന്വേഷിക്കാനുള്ള പ്രത്യേക താല്പര്യവും, പറഞ്ഞുതരാനുള്ള ആളുകളും ഉള്ളതിനാല്‍ മാത്രമാണ്. എന്റെ തലമുറയില്‍പ്പെട്ട എത്ര ആളുകള്‍ക്ക് അവരെ പറ്റി അറിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയവുമുണ്ട്. കുഞ്ഞാക്കമ്മയുടെ ഇംഗ്ലീഷ് പരിഭാഷക്കു കിട്ടിയ സി.ദാമോദരന്റെ കമന്റു കണ്ടാണ് ഞാന്‍ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചത്. പരിഷത്തിലൂടെ എനിക്ക് പരിചയമുള്ള ആളാണ് ഇദ്ദേഹം. വിളിച്ചപ്പോള്‍ ആള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതിനു ശേഷം എന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു,സി.ദാമോദരന്റെ അച്ഛന്റെ അമ്മയാണ് കുഞ്ഞാക്കമ്മ എന്ന്. ഇതിനുശേഷം വീണ്ടും ഫോണ്‍ ചെയ്തപ്പോള്‍ അവരുടെ വീട്ടുകാര്‍ പ്രകടിപ്പിച്ച സന്തോഷവും താല്പര്യവും, ബ്ലോഗ് എന്ന മാധ്യമത്തിനും അതില്‍ എഴുതപ്പെട്ട ഒരു കവിതക്കും എന്നെസംബന്ധിച്ചിടത്തോളം പ്രാപ്യമായ ഉന്നതികളായി എനിക്ക് തോന്നിയെങ്കിലും, ഇക്കാര്യങ്ങള്‍ അറിയാതെ പോയല്ലോ എന്ന സങ്കടമാണ് എന്നെ മഥിച്ചത്. അവനവന്റെ നാട്ടിന്റെ ചരിത്രം ഒരു കരിക്കുലത്തിന്റെ ഭാഗമാകുകയാണെങ്കില്‍ അത് നമുക്ക്, പുതു തലമുറയിലെ കുട്ടികള്‍ക്ക് ചെയ്തുകൊടുക്കാന്‍ പറ്റുന്ന വലിയ ഒരു സഹായമാണ്. പുസ്തകങ്ങളില്‍ നാം ദേശീയ നേതാക്കളെക്കുറിച്ചു പഠിക്കുന്നുവെങ്കിലും തങ്ങളുടെ അയല്പക്കത്തെ കുഞ്ഞാക്കമ്മമാരെപ്പറ്റി അവബോധമില്ല്ലാതിരിക്കുന്നത് ഗുരുതരമായ ഒരു ന്യൂനതയാണ്. റഷ്യന്‍ വിപ്ലവത്തേക്കാളും രണ്ടാം ലോകമഹായുദ്ധത്തേക്കാളും കൂടുതല്‍ ആഴത്തില്‍ സ്വന്തം നാട്ടിലെ മുന്നേറ്റങ്ങളെയും സാഹചര്യങ്ങളെയും പ്രതിസന്ധികളെയുമൊക്കെ പറ്റി കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. കേരളചരിത്രം തന്നെ മാറ്റിയെഴുതിയ കാര്‍ഷികബില്‍ ഞാന്‍ ആദ്യമായി കാണുന്നത് ഈ പാഠപുസ്തകവിവാദം വന്നതിനുശേഷം പ്രചരിച്ച അതിന്റെ പകര്‍പ്പുകളിലൂടെയാണ്. കമ്യൂണിസ്റ്റുകാരാണ്/കോണ്‍ഗ്രസ്സുകാരാണ് എന്നതു കൊണ്ടു മാത്രം നമ്മുടെ പൂര്‍വ്വികര്‍ സഹിച്ചത് കഷ്ടപ്പാടുകള്‍ അല്ലാതാവുന്നില്ലല്ലോ.
3) മതം
കൊറിയയുടെ മതം എന്നെ പഠിപ്പിക്കുന്നത് പുതിയ പാഠങ്ങളാണ്. ഇവിടെ എവിടെയും ഓഫീസ് രേഖകളില്‍ മതം ചോദിക്കുന്ന ഏര്‍പ്പാട് ഇല്ല. മിഷണറി പ്രവര്‍ത്തനങ്ങളും ക്രിസ്ത്യന്‍ പള്ളികളും ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല .ഇവിടെ ആള്‍ക്കാര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഒരു മതത്തിലും വിശ്വസിക്കാതെയുമിരിക്കാം. എന്റെ ലാബില്‍ തന്നെയുള്ള ഒരു കൊറിയന്‍ സുഹൃത്തിന്റെ അച്ഛനമ്മമാര്‍ കൃസ്ത്യാനികളാണ്. പക്ഷെ അവന് മതമില്ല!. ഇക്കാര്യം കേട്ടപ്പോള്‍ എനിക്ക് ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ബൌദ്ധികമായി ഉന്നതനിലവാരം പുലര്‍ത്തുന്നതുകൊണ്ടോ പുരോഗമനവാദിയായതുകൊണ്ടോ ഒന്നുമല്ല,അവന്‍ യാതൊരു മതത്തിലും വിശ്വസിക്കാതെയിരിക്കുന്നത്.എന്തു കൊണ്ടാണ് ഒരു മതത്തിലും വിശ്വസിക്കാത്തത് എന്ന ചോദ്യത്തിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് എനിക്ക് പല കൊറിയക്കാരുടെ അടുത്തുനിന്നും മറുപടി കിട്ടിയത്.ഇതര മതങ്ങളില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും തമ്മിലുള്ള വിവാഹത്തിനും ഇവിടെ യാതൊരു പുതുമയുമില്ല. പ്രധാനമായും ബുദ്ധമതവും ക്രിസ്തുമതവുമാണിവിടെയുള്ളത്. വ്യത്യസ്ത മതക്കാരുടെ ആരാധനാലയങ്ങളില്‍ ആര്‍ക്കും പ്രവേശനവുമുണ്ട്. കമ്യൂണിസ്റ്റ് ആണെന്നു പറഞ്ഞാല്‍ പിടിച്ചു ജയിലിലിടാവുന്നതരം നിയമങ്ങളുള്ള ദക്ഷിണകൊറിയയിലാണ് ഈ വിധത്തിലുള്ള സമ്പ്രദായങ്ങള്‍ എന്നത് എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്. നമ്മുടെ സംസ്കാരവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും ഇവിടത്തെ രീതികളില്‍ നിന്നും ഏറെ മനസ്സിലാക്കാനുണ്ട്.
---------------------------------------------------------------------------------------
അക്ഷരവിരോധികളുടെ വിഡ്ഢിത്തത്തില്‍ ലജ്ജിക്കുകയും അവരുടെ പ്രവൃത്തികള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

Friday, May 23, 2008
പടം
തമ്പ്രാന്‍ തുണിയുരിഞ്ഞതിന്‍ തോറ്റം പാടി
ഉറഞ്ഞാടും
നാനാര്‍ത്ഥമുള്ളൊരു വാക്കുപോലെ
കുഞ്ഞിരാമന്റച്ഛന്‍ കെട്ടിയ
പുതിയോതി.
പുതിയോത്രക്കണ്ടത്തില്‍
വെളിച്ചംകുറഞ്ഞൊരു മൂലയില്‍
കുഞ്ഞിരാമനിരിപ്പുണ്ടാകും
തുണിയില്ലാത്തപെണ്ണുങ്ങളുടെ
ഫോട്ടംവില്‍ക്കാന്‍.
അന്നൊരിക്കല്‍
ഒരു പോലീസുകാരന്‍ തെക്കന്‍
പതുങ്ങിപ്പതുങ്ങിവന്ന്
‘പടമെടുക്കെടാ പടമെടുക്കെടാ’.
സംശയിച്ചു നില്‍ക്കുന്നതു കണ്ട്
‘എടുക്കെടാ പടം’എന്നുറക്കെ.
എഴുന്നേറ്റ് കാലുകള്‍ പിണച്ച്
കൈപ്പത്തി തലക്കുമീതെ കുടയാക്കി
മൂര്‍ഖനെപ്പോല്‍ പടമെടുത്ത്
ചീറ്റിയാടി കുഞ്ഞിരാമന്‍.
ഉറഞ്ഞാടും
നാനാര്‍ത്ഥമുള്ളൊരു വാക്കുപോലെ
കുഞ്ഞിരാമന്റച്ഛന്‍ കെട്ടിയ
പുതിയോതി.
പുതിയോത്രക്കണ്ടത്തില്‍
വെളിച്ചംകുറഞ്ഞൊരു മൂലയില്‍
കുഞ്ഞിരാമനിരിപ്പുണ്ടാകും
തുണിയില്ലാത്തപെണ്ണുങ്ങളുടെ
ഫോട്ടംവില്‍ക്കാന്‍.
അന്നൊരിക്കല്‍
ഒരു പോലീസുകാരന്‍ തെക്കന്‍
പതുങ്ങിപ്പതുങ്ങിവന്ന്
‘പടമെടുക്കെടാ പടമെടുക്കെടാ’.
സംശയിച്ചു നില്‍ക്കുന്നതു കണ്ട്
‘എടുക്കെടാ പടം’എന്നുറക്കെ.
എഴുന്നേറ്റ് കാലുകള്‍ പിണച്ച്
കൈപ്പത്തി തലക്കുമീതെ കുടയാക്കി
മൂര്‍ഖനെപ്പോല്‍ പടമെടുത്ത്
ചീറ്റിയാടി കുഞ്ഞിരാമന്‍.
Subscribe to:
Comments (Atom)