Monday, April 30, 2007

യാത്ര

നമ്മുടെ പാത്രങ്ങളില് നിന്നും
പഴവും പാലും കട്ടു തിന്നവരോട്
സഹതപിക്കാം.
പക്ഷെ
പകരം
അടച്ചു വച്ചത്
തീട്ടവും,മൂത്രവും.

ഒടുങ്ങാത്ത വീറിന്റെ സൂചിയും
ആത്മവിശ്വാസത്തിന്റെ നൂലും കൊണ്ട്
പ്രതിരോധത്തിന്റെ കുപ്പായം തുന്നി ധരിച്ച്
ഏത് ചങ്ങലക്കും തളക്കാനോ
ഏത് പേപ്പട്ടിക്കും തടുക്കാനോ
സാദ്ധ്യമാവാത്ത വിധം
യാത്ര ചെയ്ത്
പിടികൂടണം,
നമുക്കവരെ.
വേണ്ടേ?
-------------------------------------------------------------
2003 ജനുവരി ആദ്യലക്കത്തില്‍,ദേശാഭിമാനി വാരികയില്‍ വന്ന ഞാനെഴുതിയ ‘ചില യാത്രകള്‍’ എന്ന കവിതയുടെ അവസാനത്തെ ഖണ്ഡികയില്‍, ചില മാറ്റങ്ങള്‍ വരുത്തിയത്.
എല്ലാവറ്ക്കും മെയ്ദിനാശംസകള്‍.

20 comments:

Pramod.KM said...

പ്രിയപ്പെട്ടവരേ...എല്ലാവറ്ക്കും മെയ്ദിനാശംസകള്‍.

Inji Pennu said...

അതുശരി! അത് മൊത്തം പോസ്റ്റാത്തെ എന്തിയെ? ഞങ്ങ എന്താ വായിക്കാനറിയാത്തോരാ?

Unknown said...

വേണം.

മുഴുവന്‍ പോസ്റ്റൂ. എന്താ അതിനും കോപ്പിറൈറ്റ് ഉണ്ടോ?

Visala Manaskan said...

പ്രമോദേ.. സംഭവന്‍ ഉഗ്രന്‍. ബാക്കിയെഴുതൂ.

പക്ഷെ ആദ്യ ഖണ്ഢികയിലെ അവസാന ലൈനില്‍, ‘അപ്പിയും ഷൂഷു വും‘ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു! :)

സാജന്‍| SAJAN said...

അയ്യേ, മോശം ഇതെന്താ പ്രമോദെ എഴുതി വച്ചിരിക്കുന്നത്?
ബാക്കിയൊക്കെ ഒത്തിരി സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും..
ബ്ലോഗില്‍ ഇത്രയും മതീന്ന് വച്ചിട്ടാണോ?
:):)

വേണു venu said...

വേണം...വേണം.വേണം..
മെയു് ദിനാശംസകള്‍‍.!!!

Vanaja said...

തീര്‍ച്ചയായും വേണം.
പിടികൂടിയിട്ട്‌ എന്തു ചെയ്യണം, നമുക്കവരെ???
തിരിച്ചതുപോലെ ...ഏയ്‌ അതെന്തായാലും വേണ്ട.

അനോമണി said...
This comment has been removed by the author.
അനോമണി said...

ഡോ പ്രമോദേ...

കവിത എഴുതി പാര്‍ട്ടിയെ ബെഡക്കാക്കാന്‍ ആരും ശ്രമിക്കണ്ടാ..ഇതു പാര്‍ട്ടി ലൈനില്‍തന്നെയാണോ എന്ന് ഞാന്‍ നോക്കട്ടെ...

Pramod.KM said...

ഇഞ്ചി ചേച്ചീ,ഡാലിച്ചേച്ചി,വിശാലേട്ടാ,സാജേട്ടാ,ബാക്കി വരുന്നുണ്ട് വൈകാതെ.;)
വേണുവേട്ടാ‍,അഹം ചേച്ചീ..നന്ദി;:)
ഇതാരപ്പാ ഈ അനോമണി.;)

വേണു venu said...

പ്രമോദേ ഞാന്‍ കമന്‍റുകള്‍ വായിച്ചുകൊണ്ടിരുന്ന താങ്കളുടെ ഒരു പോസ്റ്റു് കാണുന്നില്ല്ലല്ലോ. പലതും മനസ്സിലാക്കാന്‍‍ പല കമന്‍റുകളും പ്രയോജനപ്പെട്ടിരിക്കുന്നതിനാല്‍ അതു നഷ്ടപ്പെടുത്തരുതു്.
ആകാശത്തിലെ പറവകള്‍‍....
ചങ്ങലകള്‍‍...പുതിയൊരു ലോകം...
ബന്ധനം കാഞ്ചന ക്കൂട്ടിലാണെങ്കിലും ബന്ധനം.....
ഇവിടെയുറങ്ങുന്നു ഈ വിശ്വ സ്വരൂപം എന്നു ഞാന്‍ കരുതുന്നില്ല. സത്യം മിഥ്യ ഇതെല്ലാം ഒന്നാണെങ്കില്‍ താങ്കള്‍ അതു ഡിലീറ്റു ചെയ്യൂ.
അല്ലെങ്കില്‍ അതു തുറന്നിടൂ....
സ്വാതന്ത്ര്യം, വാക്കുകളുടെ ഗോഷ്ടിയല്ലാ...അതു് ജീവിതത്തിന്‍റെ ഓരോ കണികയിലും പ്രകൃതി എഴുതി വച്ചിരിക്കുന്നു. വാതലുകള്‍ ഭയക്കുന്നവര്‍ക്കാണു്. ഭയം നീ ചെകുത്താനായതുകൊണ്ടു് മാത്രം.
സസ്നേഹം,
വേണു.
മേയു് ദിനാശംസകള്‍.!!!

Pramod.KM said...

വേണുവേട്ടാ..പോസ്റ്റ് മാത്രമേ ഡിലീറ്റ് ചെയ്തിട്ടുള്ളു.കമന്റുകള്‍ അവിടെ തന്നെ ഉണ്ട്.ആ കാണുന്ന വര ക്ലിക്ക് ചെയ്താല്‍ കമന്റുകള്‍ കാണാം.ആ പോസ്റ്റിനെ കാളും വിലപ്പെട്ടതാണ്‍ കമന്റ് എന്നതിനാല്‍ അവിടെ തന്നെ ഉണ്ട്.;);)

വേണു venu said...

പ്രമോദേ..
എനിക്കിപ്പോള്‍‍ തോന്നുന്നു.
നാ‍ണുവേട്ടന്റെ തേങ്ങയാണു ഞാന് ആദ്യം ‘കട്ടത്’(?)
അതിനു ശേഷം...???:)

Pramod.KM said...

ഇതാ കട്ട് പേസ്റ്റ്.
പോസ്റ്റ് റീപ്ലേസ്ഡ്.;)

Sathyardhi said...

മേയ് ദിനാശംസകള്‍ പ്രമോദേ.

ടി.പി.വിനോദ് said...

നിന്റെ കവിത ചെറുപ്പത്തിലേക്കാണ് വളരുന്നത്..നല്ലത്....:)
മെയ് ദിനാശംസകള്‍...:)

റീനി said...

പ്രമോദെ, അവരെ പിടികൂടാന്‍ ഞാനില്ല. അവര്‍ പാത്രത്തില്‍ അടച്ചുവച്ചത്‌ എന്താണന്ന്‌ അറിയാല്ലോ.

Sathees Makkoth | Asha Revamma said...

പ്രമോദേ ബാക്കി കൂടി കൊടുക്കൂ.

vimathan said...

പ്രമോദ്, നന്നായി. മെയ് ദിന അഭിവാദ്യങള്‍

Pramod.KM said...

ദേവേട്ടന്‍,ലാപുടാ,വിമതന്‍ ചേട്ടന്‍,മെയ്ദിനാശംസകള്‍.
റിനിച്ചേച്ചി,അവരെക്കോണ്ട് തന്നെ തീറ്റിക്കണം,;)
സതീശേട്ടാ..കൊടുക്കാം വൈകാതെ;)