Wednesday, November 7, 2007

കിണര്‍

(2007 നവംബറില്‍ തര്‍ജ്ജനി യില്‍ പ്രസിദ്ധീകരിച്ചത്)

സ്വച്ഛമായി
സ്വതന്ത്രമായി
കിണറിനെപ്പറ്റി
എഴുതിക്കളയാമെന്നുകരുതിയാണ്
പൊട്ടക്കിണറ്റിലേക്കൊന്നു
നോക്കിയത്.

വെള്ളമോ,തവളയോ,മണ്ടലിയോ
കളിക്കുമ്പോള്‍ തെറിച്ചുവീണ പന്തോ,
കൊതുകോ,ചിലന്തിയോ,
വലയില്‍പ്പിടക്കുന്ന കൂറയോ,

ചത്ത കുറുക്കനോ കോഴിയോ
ചീഞ്ഞതേങ്ങയോ
ബാക്കിവെച്ച നാറ്റമോ

എന്നെ
തീണ്ടിയില്ല.

അച്ഛന്‍പോലും ജനിക്കും മുമ്പ്
അതിനകത്ത്
ഒളിവില്‍കഴിഞ്ഞ
കാന്തലോട്ട് കുഞ്ഞമ്പു
‘ബാ,നമ്മക്കൊരു കാപ്പികുടിക്കാം’ എന്ന്
ക്ഷണിച്ചു.

കാപ്പികുടിച്ച്
ഞാന്‍
ഗ്ലാസ്സ്
കമഴ്ത്തിവെച്ചു.
---------------------------
*ടി.പി. രാജീവന്റെ ‘വെള്ളം’ എന്ന കവിതയോട് കടപ്പാട്.

10 comments:

Sanal Kumar Sasidharan said...

സ്വച്ഛമായി
സ്വതന്ത്രമായി
കിണറിനെപ്പറ്റി
എഴുതിക്കളയാമെന്നുകരുതിയാണ്
പൊട്ടക്കിണറ്റിലേക്കൊന്നു
നോക്കിയത്.


ചിലകാര്യങ്ങള്‍ ഇങ്ങനെയാണ് .സ്വച്ഛതയുദ്ദേശിച്ചാണ്,സ്വതന്ത്രതയുദ്ദേശിച്ചാണ് എത്തിനോക്കുന്നതെങ്കിലും.നോക്കിക്കഴിയുമ്പോള്‍
നമ്മെ അസ്വസ്ഥരാക്കുന്ന ഒരു കാഴ്ചയായി പരിണമിച്ചു കളയും.ഇവിടെയും സംഭവിച്ചതു മറ്റൊന്നല്ലെന്നു കരുതട്ടെ.സാധാരണമായി അസ്വസ്ഥമാക്കുന്ന ഒന്നിലും തടയാതെ നിങ്ങള്‍ കാലങ്ങള്‍ക്കപ്പുറത്തേക്ക് എടുത്തെറിയപ്പെട്ടു അസ്വസ്ഥതയുടെ ആഴം കണ്ടു,അതു ധ്വനിപ്പിക്കുന്നു
“കാപ്പികുടിച്ച്
ഞാന്‍
ഗ്ലാസ്സ്
കമഴ്ത്തിവെച്ചു“

എന്ന വരികള്‍.

കവിതയുടെ മാജിക്കിനു മുന്നില്‍ ഞാന്‍ ഒരു കൊച്ചു കുട്ടിയായിപ്പോകുന്നു.

Satheesh said...

കാന്തലോട്ട് കുഞ്ഞമ്പു കാപ്പി കുടിക്കാറില്ല. ചായയേ കുടിക്കൂ! കവിതയിലായാലും അസത്യം എഴുതരുത്..കുഞ്ഞമ്പ്വേട്ടന്‍ പൊറുക്കൂല!:)
പിന്നെ.. “സ്വച്ഛമായി സ്വതന്ത്രമായി ..”എഴുതാന്‍ പൊട്ടക്കിണറ്റിലേക്കല്ല നല്ല കിണറ്റിലേക്കാണ്‍ നോക്കേണ്ടത് :)

ഇഷ്ടപ്പെട്ടു ഇതും!

ഏ.ആര്‍. നജീം said...

ഹാ പഷ്ട്, കവിത എഴുതാന്‍ പൊട്ടക്കിണറ്റിലേക്ക് നോക്കുകയേ...
:)

(നന്നായിട്ടോ...)

ഞാന്‍ ഇരിങ്ങല്‍ said...

കിണര്‍ ഒരു ബിംബമാകുമ്പോള്‍ പൊട്ടക്കിണറിന് ഇരുട്ടിനേക്കാളും മിഴിവ് വരുന്നു.
പ്രത്യയശാസ്ത്രമെന കിണരിലേക്ക് എത്തി നോക്കുമ്പോള്‍ വെള്ളമോ തവളയോ മണ്ടലിയോ ചത്തക്കുറുക്കനൊ കോഴിയോ ബാക്കിവച്ച നാറ്റമോ തീണ്ടാത്തതും ഭാഗ്യമായി.
അതിനു കാരണം നട്ടെല്ലുള്ളതിന്‍ റേയും രക്തത്തിന്‍ റേതുമാണ്. പാര്‍ട്ടി നേതാക്കള്‍ ഇന്നുവരും നാളെ പ്പോകും എന്നാല്‍ പാര്‍ട്ടി അതൊരു പ്രസ്ഥാനമാണ്. അതില്‍ ജനങ്ങളാണ് ശക്തി എന്ന തിരിച്ചറിവിലേക്കെത്തുമ്പോള്‍ എത്ര നാറ്റവും തീണ്ടില്ല.

ചരിത്രത്തിന്‍ റെ കാപ്പിക്കുറ്റിക്കാന്‍ കാന്തലോട്ട് കുഞ്ഞമ്പു ക്ഷണിക്കുമ്പോള്‍ ചരിത്രം പഠിക്കാത്ത കുട്ടികള്‍ക്കതൊരു പുത്തനുണര്‍വ്വ് തന്നെയാണ്. വിഷ്വല്‍ മീഡിയയിലെ വാചക കസര്‍ത്തുകളല്ല രാഷ്ട്രീയം തീരുമാനിക്കുന്നത്. അത് സ്വയം തിരിച്ചറിവും പിന്നെ ചരിത്രത്തില്‍ നിന്നുമാണെന്ന് പ്രമോദ് അര്‍ത്ഥ ശങ്കയില്ലാതെ പറഞ്ഞു വയ്ക്കുന്നു.

ചരിത്രം ചരിത്രത്തിലൂടെ തന്നെ പഠിക്കണം അതിന് കാന്തലോട്ട് കുഞ്ഞമ്പുവിനെ പോലുള്ള ത്യാഗികളുടെ സഹനവും പഠിക്കണം.

കാന്തലോട്ടിനെ ഒന്ന് വിശദീകരിക്കാമായിരുന്നു. കണ്ണൂരുകാരനായതിനാല്‍ എനിക്ക് കുറച്ചൊക്കെ അറിയാം എന്നാല്‍ അതറിയാ‍ത്തവര്‍ക്കായി ചിലത് വിശദീകരണം നല്ലതു തന്നെയാണ്.

കൂടുതല്‍ ചര്‍ച്ചകള്‍ വരികയാണെങ്കില്‍ കൂടുതല്‍ പിന്നീട്
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

മഞ്ജു കല്യാണി said...

കാന്തലോട്ട് കുഞ്ഞമ്പുവിനെ പറ്റി കൂടുതല്‍ അറിയണമെന്നുണ്ട്.

ശ്രീലാല്‍ said...

ചക്കരേ, പാലേ, തേനേ, അവുലോസുണ്ടേ,നാണക്കട്ടേ....

കിണറിന്റെ ആഴം കണ്ട് തലകറങ്ങിപ്പോയി.. സനാതനന്‍ ആന്‍ഡ് ഇരിങ്ങല്‍സ് ഇല്ലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനെ. ചേട്ടന്മാരേ.. വലിയ ഉപകാരം..

പൊട്ടക്കിണറ്റില്‍ ഒന്നു നോക്കിക്കളയാം എന്നൊക്കെപ്പറഞ്ഞു തുടങ്ങിയപ്പോള്‍ വിചാരിച്ചു..ഉം.. പൊട്ടക്കിണര്‍. പൊട്ടക്കിണര്‍..കണ്ടിട്ട്ണ്ട്... ( ഛേ, കിലുക്കത്തിലെ ഇന്നസെന്റിന്റെ ട്യൂണില്‍ വായീരെടെ..) ചത്ത കുറുക്കനും.. കോഴിം... കണ്ടിറ്റ്ണ്ട്.. കൊറേ കണ്ടിറ്റ്ണ്ട്.... പോരട്ടെ....
പെട്ടന്നതാ മോനേ വരുന്നു കാന്തലോട്ട് കുഞ്ഞമ്പു.. സംഗതി ഒന്നു ടൈറ്റായി.. പിന്നെ എല്ലാം പെട്ടന്നായിരുന്നു കാപ്പി കുടീം.. കമിഴ്ത്തിവെപ്പും...
“ എന്റമ്മേ...അടിച്ചു മോനേ.....“ ഞാന്‍ അടിമറിഞ്ഞു വീണു.

പിന്നീറ്റല്ലേ സംഗതി പിടികിട്ടിയത് , ടി.പി രാജീവന്റെ വെള്ളം കവിതയുടെ താഴെ കൊണ്ടു വെച്ചത് ബോധം കെടുന്നവരുടെ മുഖത്തു തളിക്കാനാണെന്ന്.. :)

ടി.പി.വിനോദ് said...

എനിക്കൊന്നും പറയാനില്ല..വണ്ടറടിച്ച് നോക്കിനില്‍ക്കുകയല്ലാതെ...കൊടു കൈ..:)
സാര്‍ത്ര് ന്റെ ഒരു വാചകം ഓര്‍മ്മ വന്നു
“എന്നെ പിന്തുടരരുത്;
ഞാന്‍ നിങ്ങളെ നയിക്കുകയില്ല.
എന്നെ നയിക്കരുത്;
ഞാന്‍ നിങ്ങളെ പിന്തുടരുകയില്ല.
വരൂ, നമുക്കൊന്നിച്ചൊന്ന് നടക്കാം..”
- സാര്‍ത്ര്

padmanabhan namboodiri said...

i very much liked the observations in this. the first quality of a poet is his keen observations.all others will follow it. keep it up.
a magic picture with words.

padmanabhan namboodiri
editorial co ordinator
north kerala editions
kerala kaumudi
994610 8225

Pramod.KM said...

കിണറിലേക്കെത്തി നോക്കിയവര്‍ക്കെല്ലാം നന്ദി:)

മനോജ് കാട്ടാമ്പള്ളി said...

kinar nalla kavitha