Thursday, November 1, 2007

*കൊറിയ


വട്ടവും വരയുംകൊണ്ട്
ഭാഷയുണ്ടാക്കാമെന്ന അറിവ്.

എത്രയെത്ര യുദ്ധങ്ങള്‍..
കൊടും പട്ടിണി,ദുരിതങ്ങള്‍.....

എന്തെല്ലാമെന്തെല്ലാമുണ്ടായി...
എല്‍.ജി,സാംസങ്ങ്,ഹ്യുണ്ടായി!...

എന്തിനധികം പറയുന്നു.
വെറും
വട്ടവും വരയും കൊണ്ട്
ഒരു ഭാഷതന്നെയുണ്ടാക്കാമെന്ന അറിവ്!!.
---------------------------------------
* കൊറിയന്‍ അക്ഷരങ്ങള്‍ (ഹങ്കുല്‍), വട്ടവും വരകളും മാത്രം ഉപയോഗിച്ചാണ് എഴുതുന്നത്. ജോസോന്‍ രാജവംശത്തിലെ നാലാമത്തെ രാജാവ് സേജോങ്ങ് ആണ് 15-ആം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്നു കാണുന്നതരത്തിലുള്ള ലളിതമായ കൊറിയന്‍ ലിപി ഉണ്ടാക്കിയത്. അതു വരെ സങ്കീര്‍ണ്ണമായ, ചൈനീസ് ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്.

7 comments:

ശ്രീ said...

കൊറിയന്‍‌ അക്ഷരങ്ങള്‍‌ അങ്ങനെയാണോ?

പുതിയ അറിവു തന്നെ.

:)

simy nazareth said...

:-)

വളവുകൊണ്ട് ഭാഷയുണ്ടാക്കാമെന്ന അറിവ്
വിജയന്‍, ബഷീര്‍, എം.ടി
ബെര്‍ളി, പ്രമോദ്, കുഴൂര്‍, വിഷ്ണുമാഷ്
ഞാന്‍!
എന്തിനേറെപ്പറയുന്നു
വളവുകൊണ്ട് ഭാഷയുണ്ടാക്കാമെന്ന അറിവ്
മലയാളം

:-)

Pramod.KM said...

ശ്രീ,താഴയുള്ള ലിങ്ക് നോക്കുക:)
ഹഹ:) സിമീ,,മൂക്കുകൊണ്ട് ‘ക്ഷ’ വരക്കുന്ന രംഗം സ്വപ്നം കണ്ട് എത്രപ്രാവശ്യം എന്നെപ്പോലെ കുഞ്ഞുങ്ങള്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ടാകും:)
നന്ദി

ഉണ്ണിക്കുട്ടന്‍ said...

അതൊക്കെ പോട്ടെ പ്രമോദേ... ഓര്‍മ്മ വന്നതിനു ശേഷമാണ്‌ ഭക്ഷണം കഴിച്ചു തുടങ്ങിയത് എന്നു പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത് സത്യാണോ..? ഭയങ്കരന്‍ !

Umesh::ഉമേഷ് said...

വട്ടവും വരയും കൊണ്ടു് ഒരു ഭാഷയല്ലല്ലോ, ലിപി മാത്രമല്ലേ ഉണ്ടാകുന്നുള്ളൂ?

Pramod.KM said...

അത് ശരിയാണ് ഉമേഷേട്ടാ..
‘വട്ടവും വരയും കൊണ്ട്
ഒരു ലിപിതന്നെയുണ്ടാക്കാമെന്ന അറിവ്’
എന്നാക്കിയാല്‍ ശരിക്കും ശരിയാകും.
അങ്ങനെ എഴുതിയാല്‍ അത് വസ്തുതാപരവും വിജ്ഞാനപ്രദവുമായ ഒരു കുറിപ്പായി മാത്രം മാറുമെന്ന് തോന്നിയതിനാലാണ് ലിപി മാറ്റി ഭാഷയാക്കിയത്. അതിശയോക്തി ഇരിക്കട്ടെ എന്നും കരുതിയിരുന്നു:)..
നന്ദി അഭിപ്രായത്തിന്.

Pramod.KM said...

പിന്നെ താഴെ കുറിപ്പും കൊടുത്തിട്ടുണ്ടല്ലോ:)