Wednesday, January 23, 2008

യാത്രാവിവരണം

പാരീസില്‍ നിവര്‍ന്നു നില്‍ക്കുന്ന
ഈഫല്‍ ഗോപുരത്തിന്റെ
ഏതെങ്കിലുമൊരു കാല്.
പ്രശസ്തമായ
ഏതെങ്കിലുമൊരു മ്യൂസിയത്തിലെ
ആരെങ്കിലും വരച്ച
എന്തെങ്കിലുമൊരു ചിത്രം.
അല്‍സേസിലുണ്ടായേക്കാവുന്ന
ഏതെങ്കിലുമൊരു വേശ്യയുടെ
രൂക്ഷമായി നോക്കുന്ന
ഏതെങ്കിലുമൊരു മുല.
എന്തിന്,
തൊട്ടടുത്തുള്ള
സ്ട്രാസ് ബര്‍ഗ്ഗ് പഞ്ചനക്ഷത്രഹോട്ടലിലെ
മുകളിലത്തെ നിലയിലെ
ഏതെങ്കിലുമൊരു നമ്പര്‍ മുറി.

ദാരിദ്ര്യം കാരണം
ഒന്നും കാണാന്‍ കഴിഞ്ഞില്ല.

പിന്നെ
അറിയപ്പെടാത്ത
ഏതെങ്കിലുമൊരു സ്ഥലത്ത്
ഞാന്‍ കണ്ട
എന്തെങ്കിലുമൊന്നിനെ പറ്റി
എന്തു പറയാനാണ്.

16 comments:

കാപ്പിലാന്‍ said...

എന്തായാലും മോന്‍ മുല കാണാതെ പോയത് കഷ്ട്ടായി ...
ബാക്കി എല്ലാം പോട്ടെ

അതാ പറയുന്നത് കണ്ണ്
ഉണ്ടായാല്‍ പോര
............
അതു തന്നെ

Sanal Kumar Sasidharan said...

കുരുടന്മാരുടെ ഗജദര്‍ശനം കാണേണ്ടിവരുമല്ലോ ഭഗവാനേ

ഭൂമിപുത്രി said...

പറഞ്ഞോളു..
ആരും കാണാത്തകാഴ്ച്ചകളെന്നൊരു
തലേക്കെട്ടു അവയ്ക്കുമാത്രമല്ലെയുണ്ടാകൂ.

മൃദുല said...

good

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ഗുപ്തന്‍ said...

അല്‍‌സേസില്‍ മുലകാണാനേ പണം ഒരുപാടു വേണ്ടൂ പ്രമോദേ. വെറുതെ ഒന്നു പോയാല്‍ ഒരുപാട് മുന്തിരി കാണാം. ജര്‍മന്‍ അതിരില്‍ ഒറ്റീലിയന്‍ ബെര്‍ഗ് പോലെ ഉയരമുള്ള ഏതെങ്കിലും കുന്നുകയറിയാല്‍ റൈനിനും ഡാന്യൂബിനും ഇടയില്‍ ഒരു മഹാസമതലം കണ്ണെത്താദൂരം നീണ്ടുനിവര്‍ന്നു കിടക്കുന്നതുകാണാം. ഇന്‍‌കാകളുടെ സെറ്റില്‍മെന്റിനോട് സാദൃശ്യമുള്ള അതിപുരാതനമായ ഒരു സെറ്റില്‍മെന്റിന്റെ അവശിഷ്ടങ്ങളും. ഒരു യാത്രാവിവരണത്തിനു സ്കോപ്പുണ്ടെന്ന് ചുരുക്കം.

കവിത നന്നായി. അതിലെ സൂക്ഷ്മമായ വിമര്‍ശനവും.

പക്ഷേ ‘മുല’ക്കുപിടിക്കാന്‍ ആള്‍ക്കാര്‍ ഇപ്പോള്‍ എത്തും. :)

ശ്രീ said...

എന്നാലും കവിത നന്നായി.
:)

Inji Pennu said...

പ്രമോദേ
ഈയടുത്ത് വായിച്ച ഏത് യാത്രാ വിവരണത്തേക്കാളും ഏത് ട്രാവല്‍ ചാനലിനേക്കാളും ഏത് ലിവിങ്ങ് പ്ലാനെറ്റിനേക്കാളും നല്ല അസ്സല്‍ യാത്രാ വിവരണം! പരീസ്...

ശ്രീലാല്‍ said...

പറ്റില്ല. പറയണം.
കണ്ടാലും കണ്ടില്ലെങ്കിലും അറിയാമെങ്കിലും അറിയില്ലെങ്കിലും കേട്ടാലും കേട്ടില്ലെങ്കിലും ഉള്ളതാണെങ്കിലും അല്ലെങ്കിലും എന്തിനെക്കുറിച്ചീങ്കിലും അങ്ങ് പറഞ്ഞെക്കണം. അതാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത്.

umbachy said...

കാപ്പിലാന്‍
മുലകാണാന്‍ കണ്ണു മതി
കവിതക്ക് അതു പോര...
ഗുപ്തനും ഇഞ്ചിയും എനിക്കു പറയാനുള്ളത്
പറഞ്ഞിരിക്കുന്നു...
യാത്ര പ്രമേയമായ ധാരാളം കവിതകള്‍
പഴയതും പുതിയതുമായി നമുക്കുണ്ട്.
പ്രമോദ് അതില്‍ നിന്നു മാറി യാത്ര ചെയ്തിരിക്കുന്നു.

Roby said...

രണ്ടു ഫ്രാന്സ് കവിതകളും വായിച്ചു...
പ്രമോദിന്‌ ഒരുമ്മ...

ഇനി സമയമുണ്ടെങ്കില്....
:)
:)
:)
:)

എന്തിനെപറ്റിയാണെങ്കിലും എഴുതണം....

മുച്ചീട്ടുകളിക്കാരന്‍ said...

പാരീസിനെ കുറിച്ച് മനസിലുണ്ടായിരുന്ന ചിത്രം തന്നെ തകര്‍ത്ത് കളഞ്ഞു.

Monsieur ലാ. ഡി കോരന്‍ സാറുമാര്‍ക്ക് ലവിടേം കുമ്പീള്‍ തന്നെ ആണല്ലേ ഷാമ്പൈന്‍?

Pramod.KM said...

കാപ്പിലാന് വിവരമില്ലെന്ന് ആരാ പറഞ്ഞത്?:)സനാതനന്‍,:)ഭൂമിപുത്രീ,കാടന്‍ വെറും നാടന്‍,വാല്‍മീകി,ഗുപ്ത് (കട:വാതില്‍/ജാലകം),ശ്രീ,ഇഞ്ചി,ശ്രീലാല്‍,ഉമ്പാച്ചി,നന്ദി:)റോബി,ഉമ്മ:)
മനസ്സിലുണ്ടാകുന്ന സങ്കല്പങ്ങളെല്ലാം ചിലപ്പോ‍ള്‍ തകിടം മറിയുമെന്ന് പ്രത്യേകിച്ചൂം ഒരു മുച്ചീട്ടു കളിക്കാരനു പറഞ്ഞു തരേണ്ടല്ലോ:))നന്ദി.

ജ്യോനവന്‍ said...

രണ്ടായിരത്തെട്ടിലെ രണ്ടു കവിതകളും വായിച്ചു.
നന്നായിരിക്കുന്നു. എത്രയെത്ര ഗോപുരങ്ങള്‍; ഉടയണമെന്നും ഉയരണമെന്നും........!

അപര്‍ണ്ണ said...

ഇവിടെ ഇടേണ്ട കമന്റ്‌ കാരണത്തില്‍ ഇട്ടുപോയി. :(

[ nardnahc hsemus ] said...

മേല്പറഞ്ഞതിനോടൊക്കെ അടുത്ത് അതുപോലെ വേറൊന്നുള്ളതല്ലെ? അപ്പൊ, അറിയപ്പെടാത്ത ഏതെങ്കിലുമൊരു സ്ഥലത്ത് കണ്ട എന്തെങ്കിലു“മൊന്നിനെ“ പറ്റി എന്തെങ്കിലും പറയെന്റിഷ്ടാ...:)

കവിത മനോഹരം.