കൊറിയയിലെ
-20°C തണുപ്പുള്ള
ഒരു ദിവസം
ഒരാള്‍
ഷൂസുപോലുമിടാതെ
ജാക്കറ്റുപോലും ധരിക്കാതെ
തൊപ്പിപോലുമില്ലാതെ
നേര്‍ത്തൊരു
വെള്ളമുണ്ടും പുതച്ച്
വടിയും കുത്തി
മഞ്ഞത്ത്
മഞ്ഞ നദിയിലേക്ക് പോകുമ്പോഴേക്കും
ഉറക്കത്തില്‍ നിന്നും ഞാന്‍
ഞെട്ടിയെണീറ്റു.
അന്നുണ്ടാക്കിയ സാമ്പാറിന്
ഉപ്പ്
കൂടുതലായിരുന്നു.
Subscribe to:
Post Comments (Atom)
13 comments:
ഇതാണ് പറയുന്നത് സ്വപ്നത്തെ സാമ്പാറിലേക്ക് വിവര്‍ത്തനം ചെയ്യരുതെന്ന്...:)
ഗാന്ധിസ്വപ്നത്തിന് ഒരുപാട് പറയാനുണ്ടെന്ന് തോന്നുന്നു. കാണുന്നതിനെയും കാണാനുള്ളതിനെയും അറിഞ്ഞതിനെയും അറിയാനുള്ളതിനെയും ആമാശയത്തിലേക്ക് മൊഴിമാറ്റാന്‍ നമ്മളെയൊക്കെ അപായകരമാം വിധം വിദഗ്ധരാക്കിയിട്ടുണ്ട് നമ്മുടെ കാലം അല്ലേ?
(ഓ.ടോ: നീ സ്വപ്നം കണ്ടില്ലെങ്കില്‍ നീ ഉണ്ടാക്കുന്ന സാമ്പാര്‍ വായില്‍ വെയ്ക്കാന്‍ കൊള്ളാവുന്നതാണെന്ന ധ്വനിയെ അനുഭവത്തിന്റെ വെളിച്ചതില്‍ നഖശിഖാന്തം തള്ളിക്കളയുന്നു..:))
ലാപുടേ,പറഞ്ഞതേതായാലും നന്നായി.:)വായില്‍ വെക്കാന്‍ കൊള്ളാത്ത സാമ്പാര്‍ കൂട്ടി ഇത്രയധികം ചോറുണ്ണുന്നുവെങ്കില്,കുറച്ച് രുചി കൂടിയെങ്കില്‍ നിങ്ങള്‍ എത്രമാത്രം തിന്നും!!!ഹിഹി
അന്നു പായസമാണു ഉണ്ടാക്കിയതെങ്കിലോ....
അതെ,ഉപ്പ് അധികം ഇടരുത്..,കുടിക്കാന്‍ വെള്ളം കിട്ടിയെന്നു വരില്ല ഈ പുതിയ കാലത്ത്.
ഞട്ടിയുണര്‍ന്നത് എന്തായാലും നന്നായി. അല്പം വെള്ളം കുടിച്ചു വെള്ളം കുടിച്ച് കിടക്കാലൊ
കവിത നന്നായി
ദൈവമേ....ഈ പ്രമോദ് കാണുന്ന ഓരോരോ സ്വപ്നങ്ങളും ഉണ്ടാകുന്ന ഓരോരോ അ'രുചി'കളും!
ഏയ് ഞാന്‍ ദണ്ഡിയാത്രയെക്കുറിച്ചു ചിന്തിച്ചുപോലുമില്ല!
:)
ശീവകുമാര്:)വിശാഖ് മാഷേ,അത് ശരിയാണ്.നജൂസ്:)ജ്യോനവന്,ഞാനും ചിന്തിച്ചിട്ടേയില്ല:)
ഞെട്ടിയുണര്‍ന്ന് പരി"സമാപ്തി"യടഞ്ഞു എന്ന് മാത്രം പറഞ്ഞേക്കരുത്.
അതു കഷ്ടമായിപോയി.
എന്തായാലും സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന ദിവസം ഭക്ഷണം പുറത്തുനിന്നാക്കുന്നതാവും നല്ലത്.
നമുക്കു നേരില്‍ സംസാരിക്കാം. ;)
hi hi hi
സാമ്പാറിന് ഉപ്പ് കൂടിയെങ്കില്‍ വേറേ എന്തെങ്കിലും കൊണ്ട് തല്ക്കാലം അഡ്ജസ്റ്റ് ചെയ്യെണ്ടായിരുന്നോ..
വെറും വയറ്റില്‍ കിടന്നുറങ്ങിയാല്‍ ഇങ്ങനെ ഒക്കെ തോന്നുക സ്വാഭാവികമാണ്..
കവിത നന്നായി.
ലാപുടയുടെ കമന്റു കണ്ടപ്പോള്‍, പ്രമോദും ലാപുടയും കൂട്ടുകാരും പിന്നൊരു ചീന ചട്ടീം എവിടെയോ കണ്ട ഒരോര്‍മ്മ.
ദൈവമേ, ഞാനിന്നെന്താണാവോ കഴിച്ചത്??
Post a Comment