Tuesday, January 29, 2008

ചോദ്യം

അള്‍ജീരിയക്കാരന്‍
ബങ്കര്‍ബാ യാസിന്‍
അഞ്ചുനേരവും നിസ്കരിക്കും.

കക്കൂസില്‍ പോകുന്നെന്ന്
പറയുമ്പോള്‍ പോലും
ഇന്‍ഷാ അള്ളാ എന്ന
ഇനീഷ്യല്‍ ചേര്‍ക്കും.

ഒരുദൈവമെങ്ങനെ
മുപ്പത്തിമുക്കോടിയെണ്ണത്തിനെ
നേരിടുമെന്ന്
എന്നോട്
സംവാദത്തിലേര്‍പ്പെടും.

സ്വര്‍ഗ്ഗത്തില്‍ ലാദനുണ്ടെങ്കില്‍
നരകം മതി തനിക്കെന്ന്
ദൈവത്തോട് പറയും.

എങ്കിലും
നേരില്‍ക്കണ്ടാല്‍
ആദ്യം ചോദിക്കുക
ഇത്രക്കും രുചിയുള്ള
പന്നിയിറച്ചിയും
ഫ്രഞ്ച് വീഞ്ഞും
എന്തിന് ഹറാമാക്കി
എന്നായിരിക്കും.

17 comments:

സുല്‍ |Sul said...

അതൊരു പ്രമാദമായ ചോദ്യം തന്നെ.

ഈ ബങ്കര്‍ബാ എന്ന പേര് കുറുമാന്റെ സ്വപ്നത്തിലെവിടെയോ കേട്ടതു പോലെ.

-സുല്‍

ഉപാസന || Upasana said...

നന്നായി മാഷെ.
വേറെ രാജ്യത്തെ കഥയാണല്ലേ..?
:)
ഉപാസന

ശ്രീനാഥ്‌ | അഹം said...

:-)

Sanal Kumar Sasidharan said...

എന്റമ്മോ !

നജൂസ്‌ said...

ഉത്തരം കിട്ടിയാല്‍ അടങ്ങുന്ന ചോദ്യല്ലാ....
അല്ലങ്കിലും ഉത്തരത്തിനല്ലല്ലോ ചൊദ്യം :)

നന്നായി

വേണു venu said...

:)

ദിലീപ് വിശ്വനാഥ് said...

ആ ചോദ്യത്തിന്റെ പ്രസക്തിയെപ്പറ്റി ഒന്നാലോചിച്ചുനോക്കു.
ഇനി ഹാ റം എന്നാണോ?

ഏ.ആര്‍. നജീം said...

നല്ല ചോദ്യം...!

ഓടോ : ഈ വാല്‍മീകിയുടെ ഓരോരോ കാര്യങ്ങളേ... ;)

Sandeep PM said...

ബഹു ജോര്‍ :)

NEAR BY said...

അച്ചനെ പപ്പാ എന്നു വിളിക്കാന്‍ കഴിയാത്തതു പോലെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ ദൈവം വിശദീകരിക്കുമായിരിക്കും അല്ലേ ?. നല്ല കവിത.

Kuzhur Wilson said...

പാവം ദൈവം.

Latheesh Mohan said...

ഹേയ്, ദിസ് വണ്‍ ഈസ് ബ്രില്യന്റ്..എനിക്കു വല്ലാതെ പിടിച്ചു..

വേറൊരു രാജ്യത്തിരുന്നിട്ട് ഇതെഴുതിയ ധൈര്യമുണ്ടല്ലോ അതിനു മുന്നില്‍ തൊപ്പിയൂരി വീശിയിരിക്കുന്നു

ജ്യോനവന്‍ said...

തീവ്'റം'! സമ്മതിച്ചേ തീരൂന്നാണെങ്കില്‍ രണ്ടുവട്ടം.

ചില നേരത്ത്.. said...

അല്ലെങ്കിലും അള്‍ജീരിയന്‍ മുസ്ലിമിന് മതവികാരം ഇത്തിരി കുറവാ :) എത്ര കിട്ടിയാലും പിന്നേം ഫ്രാന്‍സിലേക്ക് തന്നെ നോട്ടം.

വിശാഖ് ശങ്കര്‍ said...

ചോദ്യങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിയ വിലക്കുകള്‍ക്ക് ഒരു മറുപടിയേ ഉള്ളു...;കാലം.

Seema said...

ഇതു കൊള്ളാട്ടോ മാഷേ...

Pramod.KM said...

നന്ദി,എല്ലാവര്‍ക്കും:)