Tuesday, February 16, 2010

ഒളിച്ചുകളി

തങ്ങളില്‍ കവിതയുണ്ടെന്ന്
വാക്കുകളും
വാക്കുകളില്‍ കവിതയുണ്ടെന്ന്
ഞാനും
പരസ്പരം വെളിപ്പെടുത്തില്ലെന്ന്
തീരുമാനിച്ചു

രോഗവിവരം
ഉറ്റവരില്‍ നിന്നും
മറച്ചുവെക്കുമ്പോലെ.

9 comments:

Ranjith chemmad / ചെമ്മാടൻ said...

ഹതു കൊള്ളാം പ്രമോദേ...

മിനിമോള്‍ said...

ഞാനും ബ്ലോഗ് തുടങ്ങി.. !
എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.

chithrakaran:ചിത്രകാരന്‍ said...

ഉറ്റവരെങ്കില്‍ അറിയാതിരിക്കുമോ കവിതാദീനം ?

Unknown said...

പ്രമോദേ...ഒളിച്ചുകളി പ്രമാദമായിരിക്ക്ണ്‌.

ushakumari said...

വെളിപ്പെട്ടു കഴിഞ്ഞല്ലോ...

ജയരാജ്‌മുരുക്കുംപുഴ said...

nanaayittundu....... aashamsakal.......

Anonymous said...

കളിച്ചു കളിച്ചു ...

jayanEvoor said...

അതെങ്ങനെ ഒളിച്ചു കളിയാവും!?


നിങ്ങൾ പരസ്പരം വെളിപ്പെടുത്താതിരുന്നിട്ടെന്തു കാര്യം?

“മറ്റുള്ളവരോട് വെളിപ്പെടുത്തില്ലെന്ന്
തീരുമാനിച്ചു”

എന്നല്ലേ വേണ്ടത്?

രാജേഷ്‌ ചിത്തിര said...

പറയാതെ പകരുന്ന ചില ദീനങ്ങള്‍

പോലെയാവും എഴുത്തും