നല്ലപോലോര്‍മ്മയുണ്ടമ്പലത്തിനു
കല്ലെറിയും മെലിഞ്ഞ ബാലേട്ടനെ!
‘അമ്പലം ചുട്ടാല് അന്ധവിശ്വാസവും
ചാമ്പല്‍ ’ വീ.ടീ പറഞ്ഞെന്നു ബാലേട്ടന്
എല്ലാജാഥയ്ക്കും മുന്നില്‍ മുദ്രാവാക്യം
ചൊല്ലിയുച്ചത്തില്‍ , സമ്മേളനങ്ങളില്‍
റെഡ് വളണ്ടിയറായി, സാംസ്കാരിക
സംവാദത്തിലിടപെട്ടിരുന്നയാള്‍
മേനിയൊന്നു തടിച്ചപ്പോള്‍ കുപ്പായ-
മൂരി അമ്പലത്തില്‍ക്കേറാമെന്നായി.
ഒറ്റയോഗത്തിലും വരാതായ്, പിന്നെ
ഒന്നും രണ്ടും പറഞ്ഞു വിരുദ്ധനായ്
15 comments:
ഈ വിരുദ്ധ മായ ഭാവം നന്നായിട്ടുണ്ട് കേട്ടൊ പ്രമോദ് ഭായ്
ജെയ് വിളിക്കാൻ പഠിപ്പിച്ചവൻ തലയിൽ മുണ്ടിട്ട് ശാന്തിക്കാരൻ...
ജെയ് വിളിച്ചവൻ കുപ്പായം ഊരി അമ്പലത്തിൽ കയറി...
തലയിൽ മുണ്ടിട്ടവൻ കുപ്പായമൂരിയവനെ വിളിച്ചു...
വിരുദ്ധൻ... വിരുദ്ധൻ... വിരുദ്ധൻ...
ആവര്‍ത്തനവിരസം
നന്നായി പ്രമോദ്, അമ്പലത്തിലും പാർടിയാപ്പീസിലും ഒരുപോലെ പോകുന്ന ഒത്തിരി കമ്യൂണിസ്റ്റുകാരുള്ള ഈ നാട്ടിൽ (പണ്ടൊക്കെ തടിക്കാൻ കാത്തു നിൽക്കുമായിരുന്നു, ഇപ്പോൾ നല്ല പ്രായത്തിൽ തന്നെ ഒരു പ്രശ്നവും ഇല്ലാതെ..). പിന്നെ അതു പറഞ്ഞത് വിടിയോ, സി. കേശവനോ, രണ്ടു പേരും പറഞ്ഞിരിക്കും അല്ലേ?
ഈ ആധുനിക ഭക്തരെ (ദൈവത്തെയും ഭരിക്കുന്നവരെ) പോസ്റ്റ്മോർട്ടം ചെയ്തത് കൊള്ളാം.
അതുകൊണ്ടാണല്ലോ പരിണാമ സിദ്ധാന്തം ശരിയാണ് എന്നു പറയുന്നത്
കണ്ടു കണ്ടങ്ങിരിക്കും
ജനങ്ങളെ കണ്ടില്ലെന്നു
വരുത്തുന്നതും ഭവാന്
നന്നായിട്ടുണ്ട്
നന്നായി
അനുഭവസാക്ഷ്യങ്ങള്‍.
നന്നായി;പ്രമോദ്..
vt evide paranju?
ഈ വൈരുധ്യം വ്യക്തിത്വത്തിലെ ഒരു വലിയ പിളര്‍പ്പ്,രണ്ടു ജീവിതം ജീവിക്കുക,അഥവാ,ഒരു ജീവിതവും ജീവിക്കാതിരിക്കുക....
നെട്ടൂരാൻ മുതലാളിക്കൊക്കെപ്പിന്നെ എന്തുമാവാലോ :)
ചിന്ത.........
ആശംസകള്‍!
jathakathil vishwasamillennu parayunna comrades chovvadosham nokki kalyanam kazhikkunna kaalam...election varumbol kallavote cheythu, jeevikkunnu njangaliloode ennu nyayam kandethunna saghakkalude kaalam..ingane pala mughangal..athinidayil ee baalettan oru paavam..alle??
Post a Comment