മരിച്ചുകിടക്കുമ്പോഴും
ഹെലിൻ ബോളക്കിന്റെ
കണ്ണുകൾ പാടുന്നു
‘പൂട്ടിയിട്ട പാട്ടുകളെ
പറത്തിവിടൂ ’ എന്ന്
ഹെലിൻ ബോളക്കിന്റെ
കണ്ണുകൾ പാടുന്നു
‘പൂട്ടിയിട്ട പാട്ടുകളെ
പറത്തിവിടൂ ’ എന്ന്
പട്ടിണിതിന്നു കുരുത്ത
കരുത്തുള്ള ഒരു നോട്ടത്തിന്റെ
ഈണത്തിൽ
സമരത്തിനു പകരം
സമരസപ്പെടുന്നവരെ
പരിഹസിച്ചുകൊണ്ട്
ആ കണ്ണുകൾ പാടുന്നു
‘പൂട്ടിയിട്ട പാട്ടുകളെ
പറത്തിവിടൂ ’ എന്ന്
കരുത്തുള്ള ഒരു നോട്ടത്തിന്റെ
ഈണത്തിൽ
സമരത്തിനു പകരം
സമരസപ്പെടുന്നവരെ
പരിഹസിച്ചുകൊണ്ട്
ആ കണ്ണുകൾ പാടുന്നു
‘പൂട്ടിയിട്ട പാട്ടുകളെ
പറത്തിവിടൂ ’ എന്ന്
--------------------------
*ഹെലിൻ ബോളെക്: തുർക്കിയിൽ തന്റെ നാടൻ പാട്ടുസംഘത്തിനേർപ്പെടുത്തിയ നിരോധനത്തിനെതിരെ പട്ടിണി സമരം നടത്തി മരിച്ചുപോയ വിപ്ലവഗായിക.
1 comment:
ധീരവനിത
Post a Comment