Sunday, August 29, 2010

വില്‍പ്പന

കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ
‘മുറിവുണക്കുന്നവര്‍ ’* എന്ന പുസ്തകം
ഞാന്‍
‘ഷേവു ചെയ്യുമ്പോളുണ്ടാകുന്ന മുറിവുണക്കാന്‍ സഹായിക്കും’ എന്ന് പറഞ്ഞ്
ബാര്‍ബര്‍ കണ്ണേട്ടന് വിറ്റിട്ടുണ്ട്.

ബുക്ക് റിപ്പബ്ലിക്കിന്റെ
നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ ’ എന്ന കവിതാസമാഹാരം
എന്റെ അനിയന്‍
‘കുട്ടികള്‍ക്ക് നല്ല കടങ്കഥകള്‍ പറഞ്ഞുകൊടുക്കാം’ എന്നു പറഞ്ഞ്
ആളുകള്‍ക്ക് വിറ്റിട്ടുണ്ട്.

ഒളിഞ്ഞുനോട്ടങ്ങളും
അളിഞ്ഞ അഭിമുഖങ്ങളും
എഡിറ്റര്‍മാര്‍
മികച്ച സാംസ്കാരിക പ്രവര്‍ത്തനമിതാണെന്ന് പറഞ്ഞ്
ആനുകാലികങ്ങളിലൂടെ വില്‍ക്കുന്നുണ്ട്.

പലരും പലതും വാങ്ങി രുചിക്കുന്നുണ്ട്
സന്തോഷവും സംതൃപ്തിയും ശരിയുമൊക്കെ
ധരിക്കുന്നുണ്ട്.
ചിലര്‍
തൂങ്ങിച്ചാവുന്നുണ്ട്.
----------------------------
*ഡോ: നോര്‍മന്‍ ബെഥൂണെയുടെ ജീവിതകഥയെ ആസ്പദമാക്കി കെ.കെ. കൃഷ്ണകുമാര്‍ എഴുതിയ പുസ്തകം.

6 comments:

Muhammed Shan said...

വളരെ നന്നായിരിക്കുന്നു പ്രമോദ്‌

Suraj said...

!!! ;)

ശ്രീനാഥന്‍ said...

കൊച്ചുവർത്തമാനങ്ങളുടെ ഓണപ്പതിപ്പുകൾ വിറ്റു പോകുന്നുണ്ട്, പരിഷത്ത് പുസ്തകങ്ങൾക്കാണ് ഡിമാന്റില്ലാത്തത്. നല്ല കവിത,പുതുമയുണ്ട്!

simy nazareth said...

വിശ്വാസം! അതല്ലേ എല്ലാം.

(ഡിൽഡോ എന്തു പറഞ്ഞാ വിൽക്കുന്നതെന്നു പറഞ്ഞില്ല)

G.MANU said...

ടോയ്‌ലറ്റ് പേപ്പര്‍ ആയി ഒന്നാം പേജ്.. തരൂര്‍ കെട്ട്,കോമണ്‍‌വെല്‍ത്ത്, ഷൂ ഏറ്

Anonymous said...

DildO enthupaRanjaa vitath? :)
-S- Sunil