നൂറുവട്ടം ഏത്തമിട്ടതും
വൈകുന്നേരം വരെ
ബഞ്ചില്‍ക്കയറി നിന്നതും
നുള്ളും അടിയും കൊണ്ടതും പോരാഞ്ഞ്
നാളെ
അച്ഛനെയും കൂട്ടി വരണമെന്നോ?
എന്റെ മാഷേ....
എങ്ങനെ ചൊല്ലി നീട്ടിയാണ്
നിങ്ങളെയൊക്കെ ഗുരുവാക്കുക
എന്നു മാത്രമല്ലേ
ഞാന്‍ ചോദിച്ചുള്ളൂ?
-------------------------------------------
വെള്ളെഴുത്ത് ഈ കവിതയെ പാടി നീട്ടിയത് ഇങ്ങനെ
Subscribe to:
Post Comments (Atom)
22 comments:
ഹാഹാ, കുരുത്തം കെട്ടവനേ ഗുരുത്വ ദോഷം പറഞ്ഞോ.?:)
ഹ ഹാ..കലക്കി പ്രമോദേ..
ഹല്ല പിന്നെ ഒരു കുറ്റത്തിന് പല ശിക്ഷ ഇന്ത്യന്‍ ഭരണഘടനയില്‍ പോലും പറയുന്നില്ല...
മുഖം കണ്ടാലറിയാം.....
:)
മാഷിനു മനസിലാവാഞ്ഞിട്ടലേ;)
അടിച്ച് തോലു പൊളിക്കണം. കഴിഞ്ഞ മാസം ദൈവത്തോടു പോലും ഇമ്മാതിരി ഒരു കുരുത്തം കെട്ട ചോദ്യം ചോദിക്കുന്നതു കേട്ടു..
ബെസ്റ്റ് ചോദ്യം! ചുമ്മാതല്ല, ഗുണം പിടിക്കാത്തത്:)
കുരുത്തക്കേടേ ചോദിക്കൂ, അല്ലേ?
കലക്കി.
:)
അങ്ങനെയങ്ങനെ പാടിയാലും പരത്തിയാലും ഒരു നീളവും കനവും വിധിച്ചിട്ടില്ലാത്ത എത്രയെത്ര ഗുരുലഘുക്കള്‍..അല്ലേ പ്രമോദേ...:)
കവിത സുന്ദരം...
ഗുരുവിന്റെ ലഘുത്വം എന്നു കരുതി സമാധാനിക്കുക. കവിതയും ലഘുവായോ എന്നും സംശയം. കിണര്‍ നന്നായിട്ടുണ്ട്.
പ്രമോദേ..,
ഇതാണ് യഥാര്‍ത്ഥ പ്രതികരണ ശേഷി എന്നു പറയുന്നത് ഇതാണ്. അതില്‍ ഗുരുവായാലും ലഘുവായാലും അങ്ങിനെതന്നെ വേണം.
ചിലര്‍ക്കൊക്കെ എത്ര ശിക്ഷ കൊടുത്താലും മതിയാവില്ല. അച്ഛന്റെ മുമ്പില്‍ മാഷിന് ആളാവാന്‍ വേണ്ടിയാണല്ലൊ അച്ഛനേയും കൂട്ടിവരാന്‍ നിര്‍ബന്ധിക്കുന്നത്.
ഇന്ന് ഏത് അദ്ധ്യാപകനാണ് ‘ഗുരു’വായിരിക്കാന് യോഗ്യത യുള്ളത്? ദേ കണ്ടില്ലേ അംഗന് വാടിയില്‍ 3 വയസ്സുള്ള കുട്ടിയെ മൂത്രം കുടിപ്പിച്ച ടീച്ചറുടെ കഥ. അവരും സാക്ഷര കേരളത്തിലും പ്രബുദ്ധ കേരളത്തിലും തന്നെയാണല്ലേ....!!
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
അതു കലക്കി.
ഇപ്പോള്‍ ഗുരു കുരുവായ് മാറുന്നു. ശിഷ്യന് ശിക്ഷകനും ആയി മാറുന്നു. ഈശ്വരോ രക്ഷതു
സമ്മതിക്കണം!!!
എത്ര ലഘുവായ ചോദ്യം !!!!!
:)
ഗുരുവിനറിയുമോ നിന്റെ ലഘുവിന്റെ നീളം..!
നല്ല ചൂരലുകൊണ്ട് രണ്ടെണ്ണം കിട്ടാത്തേന്റെ കൊഴപ്പാ ഇത് !
(സ്മൈലി..സ്മൈലി..)
സൈനേഡെന്തിനാ അഞ്ചുകിലോ?
മ്മടെ നാട്ടിലിത്രെം പോരെ
പ്രമോദേ ഓര്‍മ്മയുണ്ടോ അയ്യപ്പപ്പണിക്കര്‍ സാറ് പറഞ്ഞത്..’ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും...” കൂടുതലുമാവാം.. പക്ഷേ അതില്ലാതെ പറ്റില്ല. അപ്പോള്‍ അതു തിരിച്ചറിയാത്ത ഒരുവനെ നുള്ളിയാല്‍ മതിയോ? തന്തയെക്കൊണ്ടുവരാന് പറഞ്ഞത് ‘ഗുരുത്വ’മറിയാത്തതിന്റെ ജനിതകം തിരിയാനാ...
നമ്മള് വിചാരിക്കുന്ന പോലെ ലഘുവല്ല പ്രമോദേ കാര്യങ്ങള്‍!
നാമൊക്കെ ഗുരു സ്ഥാനത്തുകരുതുന്ന ചിലര്‍?
എല്ലാവര്ക്കും നന്ദി:)
ഇങ്ങനെ പാടി നീട്ടിയ വെള്ളെഴുത്തിനും.:)
ഇതൊക്കെ ഗുരുവിന്റെ ലഘുവായ ശിക്ഷകളല്ലേ. ലഘുവിന്റെ ഗുരുവായ പണിഷ്മന്റ് അപ്പോ കൊറിയവരേം എത്തീട്ടില്ല്യാല്ലെ??
ഗുരു തന്നെ എഴുത്തെല്ലാം ...
congrats,pramod..
Post a Comment