ഇനിയും ചത്തില്ലേ നീ കഴുവേറീയെന്നുള്ള
നിന്നുടെ വിളി കേള്‍ക്കാന്‍
കൂച്ചുചങ്ങലയുടെ പുതപ്പിന്നുള്ളില്‍ക്കാത്തു
ഞാനിന്നും കിടക്കവേ,
‘അല്ലയോ മഹാത്മാവേ ഞാന്‍ തരും സ്വാതന്ത്ര്യത്തിന്‍
വെട്ടമേന്തുവാനങ്ങു സമ്മതിക്കണേ’യെന്ന്
താണുവീണപേക്ഷിച്ചുംകൊണ്ടു നീ വരുന്നല്ലോ!
പണ്ടു നീകുടിക്കുവാന്‍ നല്‍കിയ വിഷം
കട്ട കെട്ടിയ കണ്ഠത്തില്‍നിന്‍ കൊക്കുതാഴ്ത്തുവാന്‍ പേടി
നീ ശ്വസിക്കുവാന്‍ തന്ന വിഷവായുവാല്‍
കറ കെട്ടിയകോശങ്ങളെന്‍ ചോരതുപ്പലില്‍ താഴെ
വീണുപോയെങ്കില്‍ നീറി ദഹിക്കുമെന്നും പേടി.
നിന്റെ കോപത്താല്‍പ്പണ്ടു തിളച്ച രക്തത്തിന്റെ
തുള്ളി നിന്‍ ദേഹത്തായാല്‍ പൊള്ളുമോയെന്നും പേടി..
അതുകൊണ്ടിന്നെന്‍ ചാരത്തണഞ്ഞൂ നീ സ്വാതന്ത്ര്യ
പ്പന്തവുമേന്തിക്കൊണ്ടേയെനിക്കു സമ്മാനിക്കാന്‍
നീയൊരിക്കലും തോല്‍ക്കാതിരിക്കാന്‍ നിന്നെത്തല്ലാന്‍
ഞാനൊരിക്കലും വളര്‍ന്നുയരാതിരിക്കുവാന്‍
ആദ്യമായ് നീയിന്നെന്റെ സമ്മതം ചോദിക്കയാല്‍
നീ വെട്ടിവിഴുങ്ങുവാന്‍ മറന്ന തലച്ചോറാല്‍
ഒട്ടു ചിന്തിച്ചിട്ടേ ഞാ,നുത്തരം നിനക്കേകൂ..
--------------------------------------------
1999 ല്‍ എഴുതിയത്. എഴുതിയ പദ്യ കവിതകളില്‍ അവസാനത്തെത്.അടിമപറഞ്ഞത് എന്ന കവിതയുടെയും അടി എന്ന കവിതയുടെയും ഉറവിടം ഈ കവിതയാണെന്നു പറയാം.
Subscribe to:
Post Comments (Atom)
10 comments:
നന്നായിരിക്കുന്നു പ്രമോദേ...
:)
കവി(ത) വന്ന വഴിക്കെന്തു ചന്തം ! :)
ആഹാ നല്ല കവിത!
പഴയതാണല്ലേ.
ഇനിയെങ്ങാനും ഇങ്ങനെയെഴുതിയാല്‍...
ഖൊല്ലും! ഖൊന്ന് ഖുഴിച്ചിടാന്‍ വിനോദിന് ഖൊട്ടേഷന്‍ ഖൊടുക്കും.
പ്രമോദ് ഭായ്
ഗിടിലന്‍
:)
ഉപാസന
ഒരു പഴമയുടെ മണം ഉണ്ട്. പക്ഷെ ഇപ്പൊഴും സംഭവത്തിനു നല്ല തിളക്കം.
നല്ല വരികള്‍ പ്രമോദേ.
നന്നായിരിക്കുന്നു ... ഒരു ആഗോള പേടി കവിത ...
:)
കവിത അവിടെ നിക്കട്ടെ.
തൊണ്ണൂറ്റിയൊമ്പതില്‍ ഈ കവിത വായിച്ചാല്‍ ഞാന്‍ ഇങ്ങനെ പാടി ഉപദേശിക്കും..
*ഇരുളാ, നീയിരുളും മുന്‍പെ
ഇരുളടച്ചാര്‍ക്കും മഴപോലെ
കരള്‍മുറിഞ്ഞൊഴുകും പുഴപോലെ
കവിത പെയ്യിക്ക്.
ബള ബളാന്നെഴുതാതെ
പള പളാന്നെഴുത്
ചറ പറാന്നു ചീറ്റാതെ
ചഠ പഠാന്ന് പൊട്ട്
വട്ടത്തിലോടാണ്ട്
വെട്ടമായാള്
തണല്‍ ചാരി നില്‍ക്കാണ്ട്
വെയിലത്ത് കത്ത്.
കവിതയാലെന്‍ ഹൃദയ
കവചം പിളര്‍ക്ക്..
കനല്‍ കോരിയിട്ടെന്റെ
കരളു പൊള്ളിക്ക്.
*ഇരുളന്‍ : ജി.മെയില്‍ സ്റ്റാറ്റസ്.
എന്നെ വെടിവെച്ച് കൊല്ല് പ്രമാദാാ.... മാക്സിമം
ഞാന്‍ നോക്കിറ്റ്ണ്ട്... :)
രൊമ്പ പ്രമാദം..
തൊണ്ണൂറ്റിയൊമ്പതിലെഴുതിയ കവിതയ്ക്ക് നീ രണ്ടായിരത്തേഴിലിട്ട ലേബലുകള്‍ക്ക് ഒരു ഷേക്ക് ഹാന്‍ഡ്..:)
എല്ലാവര്‍ക്കും നണ്ട്രി.:)
Post a Comment