Friday, August 6, 2010

പരിഹസിച്ചു കരയുന്നു

ബര്‍ലിനില്‍ പോയി മടങ്ങുമ്പോള്‍
ബസ്സില്‍
എന്റെ സീറ്റിന്റെ തൊട്ടുമുന്നിലിരിക്കുന്ന
രണ്ടു പെണ്‍കുട്ടികള്‍ പൊട്ടിക്കരയുന്നു.

ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധത്തെ
മായ്ച്ചുകളഞ്ഞ്
ബസ്സില്‍ മുഴുവന്‍
അവര്‍
അവരുടെ ദു:ഖം വരച്ചുവെക്കുന്നു,
പൊളിച്ചുമാറ്റാന്‍ പോകുന്ന ടാഹലസ് കലാശാലയിലെ
ഗ്രാഫിറ്റി പോലെ.

എന്താണ് ഈ കരച്ചിലിന്റെ അര്‍ത്ഥമെന്ന്
ഞാന്‍ ചോദിച്ചില്ല.
കാരണം
മാതാപിതാക്കള്‍ വഴിപിരിയുന്നുവെന്നോ
ഉറ്റവരാരോ മരിച്ചുപോയെന്നോ
അവര്‍ പറയുന്നത് കേള്‍ക്കാന്‍
ഞാനിഷ്ടപ്പെടുന്നില്ല.

മനുഷ്യനെ ചുട്ടുതിന്നതിന്റെ
ഓര്‍മ്മ ഛര്‍ദ്ദിക്കുന്ന
ഇടങ്ങളില്‍പ്പോയി
ചിരിച്ചുകൊണ്ടു ഫോട്ടോയെടുത്തതിനും
കരയേണ്ട സമയങ്ങളിലെല്ലാം
നിസ്സംഗനായി നിന്നതിനും
എന്നോടുള്ള പരിഹാസമോ
ആ കരച്ചില്‍ ?.

9 comments:

ഹേമാംബിക | Hemambika said...

ആ ബസ്സിലെ പുറകിലത്തെ സീറ്റില്‍ ഞാന്‍ ഉണ്ടായിരുന്നു ചിരിച്ചോണ്ട് , കണ്ടില്ലാരുന്നോ ?

ശ്രീനാഥന്‍ said...

നിസ്സംഗത, മനുഷ്യൻ ചാനലുകൾ കണ്ടു പഠിച്ചതോ, ചാനലുകൾ മനുഷ്യനെക്കണ്ട് പഠിച്ചതോ, നന്നായി പ്രമോദ്!

Stultus said...

നന്നായിരിക്കുന്നു പ്രമോദേട്ടാ..

Latheesh Mohan said...

Oh Oh

ചാക്യാര്‍ said...

നോം ഒത്തിരി പരിഹസിച്ചു ചിരിച്ചിട്ടുണ്ട് ചിരിപ്പിച്ചിട്ടുമുണ്ട് ആദ്യമായിട്ടാണു പരിഹസിച്ചു കരയുക എന്ന പ്രയോകം കേള്‍ക്കുന്നത്. താങ്കളുടെ നീറുന്ന മനസ്സിനു അങിനെ ചിന്തിക്കുമ്പൊള്‍ അശ്വാസം ലഭിക്കുന്നുവെങ്കില്‍ താങ്കളും എന്നെപൊലെതന്നെ അരങ്ങിലെ ചാക്യാരാണ് - കരയിക്കുന്ന ചാക്യാര്‍!

വേണു venu said...

ആ ബസ്സിലെ പുറകിലത്തെ സീറ്റില്‍ ഞാന്‍ ഉണ്ടായിരുന്നു.
“അവര്‍ പറയുന്നത് കേള്‍ക്കാന്‍
ഞാനിഷ്ടപ്പെടുന്നില്ല.” എന്ന് ഒരു വെപ്പു മുഖവുമായി മനസ്സില്‍ ചിരിച്ചു കൊണ്ട് അടുത്ത ഫോട്ടോയ്ക്ക് പോസ്സു ചെയ്തു്,ഇരിക്കുന്ന ആരെയോ ശ്രദ്ധിച്ചു കൊണ്ട് തന്നെ.!

അനില്‍ ചോര്‍പ്പത്ത് said...

മനുഷ്യന്‍ ജീവന് വേണ്ടി പിടഞ്ഞ ആ സ്ഥലത്ത് ഇരുന്നുകൊണ്ട് മലയാളികളുടെ ലൈഗിക ദാരിദ്ര്യത്തെ പറ്റി സംസാരിച്ചപ്പോഴും എനിക്ക് ഇങ്ങനെ ഒക്കെ മനസ്സില്‍ തോന്നി.. പക്ഷെ കവികള്‍ നമ്മുടെ ഒക്കെ വികാരങ്ങള്‍ ആവിഷ്കരിക്കുന്നുണ്ടല്ലോ .. നന്ദി ..

ചേച്ചിപ്പെണ്ണ്‍ said...

rare stuff ...
happy reading
thanks ...

ചേച്ചിപ്പെണ്ണ്‍ said...

rare stuff ...
happy reading
thanks ...