കൊറിയയെക്കുറിച്ചെഴുതിയ കവിതകള്‍
മുറപോലെ മാസികയ്ക്കയച്ചുകൊടുക്കുന്നു.
വിരിയത്തക്ക ചൂടുകൊടുക്കാന്‍
മൂന്നുകൊല്ലമായിട്ടും എഡിറ്റര്‍ക്കായില്ല.
പല വേനലുകള്‍ക്കിപ്പുറം
കൊറിയയെ പറ്റി ഒരു കുറിപ്പെഴുതാമോ എന്ന്
എഡിറ്ററെനിക്ക് കത്തെഴുതുന്നു.
കൊറിയന്‍ കുറിപ്പ്
എന്റെ കൊറിയന്‍കവിതകളോടെ അച്ചടിച്ചപ്പോള്‍
കേരളത്തിലെ ചില കവികളുടെ പ്രതിനിധിയായ്
ഒരു സുഹൃത്ത് ഗൂഗിളില്‍ ചാറ്റ് ചെയ്യുന്നു:
“കൊറിയന്‍ കുറിപ്പ് വായിച്ചു,
സെല്‍ഫ് പ്രൊമോഷന് ആണെന്നാണ്
മറ്റുകവികള്‍ പറയുന്നത്”
“അതേ...അല്ലാതെ
ആ കവികള്‍ എന്നെ പ്രൊമോട്ട് ചെയ്യുമോ?”
“ബ്ലോഗിലും ബുക്കിലും ഒക്കെ വായിച്ചതാണല്ലോ,
വീണ്ടും വായിക്കുമ്പോള്‍ ഒരു മടുപ്പ്”
“യേശുദാസിന്റെ പാട്ട് ദിവസം എത്ര പ്രാവശ്യം കേള്‍ക്കും?
കവികള്‍ക്ക് തന്നെ കവിതമടുക്കുമ്പോള്‍ പിന്നെ
ബാക്കിയുള്ളവരുടെ കാര്യം പറയണോ?”
“കവിത ഒളിച്ചുകടത്തിയത് ശരിയായില്ല”
“പരസ്യമായിട്ടല്ലേ കടത്തിയത്?”
“അതിരിക്കട്ടെ...
ഈ പറഞ്ഞ കവികള്‍ക്ക് എന്ത് പ്രായം വരും?”
“30 മുതല്‍ 50 വരെയുള്ളവര്‍ ”.
“അമ്പതുകാരന് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്ന അഭിപ്രായമില്ലേ?”
“ഉം, ഉണ്ട്”
“അര്‍ഹനായിരുന്നിട്ടും ആരും
പ്രമോട്ട് ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെന്ന്
സങ്കടമിരമ്പുന്നില്ലേ?”
“ഉം, ഉണ്ട്”
“എങ്കില്‍ ആ 30 വയസ്സുള്ള കവിയോട് പറഞ്ഞേക്കൂ
അവസരം കിട്ടിയാല്‍ കവിത
ഒളിച്ചെങ്കിലും കടത്താന്‍”
“ശരി , പറയാം”
“ശെരി ശെരി”.
Subscribe to:
Post Comments (Atom)
5 comments:
ഭാഷാ പോഷിണിയില്‍ കൊറിയന്‍ കുറിപ്പുകള്‍ വായിച്ചിരുന്നു. :)
പ്രമോദേ,
ഭാഷാപോഷിണിയിലെ കൊറിയയെ പറ്റിയുള്ള ലേഖനം വായിച്ചു. ഇത്തരം ഒരു ലേഖനം മലയാളത്തിലെ ഒന്നാം നിര മാസികയില്‍ വന്നതില്‍ അതിശയം തോന്നി. ഏതൊരു വികസിത രാജ്യത്തെ പറ്റി
മൂന്നാം ലോകത്ത് നിന്നുള്ള ആര്‍ക്കും എഴുതാവുന്ന ഒരു ലേഖനവും അനുഭവങ്ങളും , അതില്‍ കൂടുതല്‍ ഒന്നും തോന്നിയില്ല. ഒരുപാട് simplistic generalizations കണ്ടു (അര്‍ദ്ധരാത്രിയില്‍, വണ്ടിയോന്നുമില്ലെങ്ങിലും, എല്ലാവരം റോഡു മുറിച്ചു കടക്കാന്‍ സിഗ്നലിനു കാത്തു നിക്കുന്ന കാര്യം, കവികളെ ബഹുമാനിക്കുന്ന കാര്യം, നഗ്നതയെ പറ്റി...). സ്വന്തം കവിത പ്ലഗ് ചെയ്യാതെ, സ്വയം "കവി" എന്ന് പലതവണ വിളിക്കാതെ, ഒരു പുത്തന്‍ ലേഖനം എഴുതുകയാണ് ലേഖനം നന്നാക്കാന്‍ ആഗ്രഹാമുന്ടെങ്ങില്‍ ചെയ്യേണ്ടിയുരിന്നത്. അല്ലെങ്കില്‍, ഈ "കവിതയില്‍" കാണുന്നത് പോലെ, അല്പത്വം ആണ് പ്രകടമാവുന്നത്.
തുറന്നു പറഞ്ഞതില്‍ ക്ഷമിക്കുക,
അരുണ്‍.
അരുണ്‍ :)
“ഏതൊരു വികസിത രാജ്യത്തെ പറ്റി
മൂന്നാം ലോകത്ത് നിന്നുള്ള ആര്‍ക്കും എഴുതാവുന്ന ഒരു ലേഖനവും അനുഭവങ്ങളും“. ശരിയാണ് .. കവിതകളും ആര്‍ക്കും എഴുതാവുന്നതു തന്നെ.. പക്ഷെ ആരെങ്കിലും ഒരാള്‍ എഴുതണമല്ലോ!!
യേശുദാസിന്റെ പാട്ട് ദിവസം എത്ര പ്രാവശ്യം കേള്‍ക്കും?
ഒരു പാത്രത്തിൽ ഞണ്ടുകളെ ഇട്ടാൽ അത് അടച്ചുവെക്കണ്ട ആവശ്യമില്ലെന്നു പറയാറില്ലേ? ഒരെണ്ണം രക്ഷപെടാതെ മറ്റുള്ളവ നോക്കിക്കോളും. അതുപോലെ, ഒരാൾ പോലും രക്ഷപെടാതിരിക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലേത്. ഒരുത്തൻ എന്തെങ്കിലും എഴുതിയോ ക്രിക്കറ്റു കളിച്ചോ ആൾദൈവം കളിച്ചോ സിനിമയെടുത്തോ മാജിക്കുകാണിച്ചോ രക്ഷപെടാൻ പോകുന്നു എന്നു തോന്നുമ്പോൾ അവനെ വലിച്ചു താഴെയിടാൻ സർവ്വശക്തികളും ഒന്നുചേരുന്നതു കാണാം. ‘എല്ലാവരും ഇങ്ങനെ പറയുന്നതുകേട്ടു’ എന്ന മുഖവുരയോടെ സ്വയം പരത്തിയ പ്രചരണം നമ്മുടെ വീര്യം കെടുത്താനായി കാതിലേക്കൊഴിച്ചുതരുന്ന ആരോടും മിണ്ടണ്ട ആവശ്യംതന്നെയില്ല. സെൽഫ് പ്രമോഷൻ, നാട്യം, ദുരൂഹത, ഉപരിപ്ലവത, കൃത്രിമത്വം എന്നിങ്ങനെ ഓരോന്ന് ആരോപിക്കും. എഴുത്തുമെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് വിമർശനം. അതിനുപകരിക്കുന്നില്ലെങ്കിൽ അതിന് censure എന്നാണു പേര്.
Post a Comment