മരിച്ചുപോയ
എന്റെ അമ്മമ്മയെ
ഒരു തവണകൂടി കണ്ടിരുന്നെങ്കിലെന്ന തോന്നലിനെ
പണ്ട്
ഞാനൊരു കവിതയാക്കിയിട്ടുണ്ട്.
എന്റെ അമ്മമ്മയെ
ഒരു തവണകൂടി കണ്ടിരുന്നെങ്കിലെന്ന തോന്നലിനെ
പണ്ട്
ഞാനൊരു കവിതയാക്കിയിട്ടുണ്ട്.
ഇപ്പോൾ
ആരുടെയെങ്കിലും പ്രിയപ്പെട്ടവരെ
ആരുടെയെങ്കിലും നാടിനെ
എവിടെയെങ്കിലുമുള്ള എന്തിനെയെങ്കിലും
ഒരു തവണ കൂടി കണ്ടിരുന്നെങ്കിലെന്ന
തോന്നലിനെ കുറിച്ചുള്ള
ഒരു കവിതയെയെങ്കിലും
കണ്ടിരുന്നെങ്കിലെന്ന തോന്നലിനെ
ഞാനൊരു കവിതയാക്കാൻ നോക്കുന്നു.
ആരുടെയെങ്കിലും പ്രിയപ്പെട്ടവരെ
ആരുടെയെങ്കിലും നാടിനെ
എവിടെയെങ്കിലുമുള്ള എന്തിനെയെങ്കിലും
ഒരു തവണ കൂടി കണ്ടിരുന്നെങ്കിലെന്ന
തോന്നലിനെ കുറിച്ചുള്ള
ഒരു കവിതയെയെങ്കിലും
കണ്ടിരുന്നെങ്കിലെന്ന തോന്നലിനെ
ഞാനൊരു കവിതയാക്കാൻ നോക്കുന്നു.
3 comments:
അമ്മമ്മയെ കാണണം എന്നുള്ള കവിത എവിടെ
അത് തോന്നൽ എന്ന കവിത ആണ്. ഈ ബ്ലോഗിൽ തന്നെയുണ്ട്.
രണ്ടാമത്തെ തോന്നലിനെയും കവിതയാക്കൂ
Post a Comment